Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enath Market

Pathanamthitta

ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ ഏ​നാ​ത്ത് ച​ന്ത

അ​ടൂ​ർ: ഏ​നാ​ത്ത് ച​ന്ത പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ. പ്ര​ധാ​ന​മാ​യും മ​ത്സ്യവ്യാ​പാ​ര​മാ​യി​രു​ന്നു ഏ​നാ​ത്ത് ച​ന്ത​യി​ൽ ന​ട​ന്നി​രു​ന്ന​ത്.

കൃ​ത്യ​മാ​യ മേ​ൽ​നോ​ട്ട​മോ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ഇ​ല്ലാ​തെ ച​ന്ത ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി. നി​ല​വി​ൽ ഏ​നാ​ത്ത് ടൗ​ണി​ലെ മ​ത്സ്യവ്യാ​പാ​രം പ​ല​യി​ട​ങ്ങ​ളി​ലാ​യാ​ണ്. എ​ന്നാ​ൽ വീ​ണ്ടും മ​ത്സ്യവ്യാ​പാ​രം ച​ന്ത​യി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കാ​നും ക​ട​ക​ൾ പ​ഴ​യ​തു​പോ​ലെ സ​ജീ​വ​മാ​ക്കാ​നും ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തും മാ​ലി​ന്യ പ്ര​ശ്ന​വും കാ​ര​ണം വ്യാ​പാ​രി​ക​ൾ ഇ​തി​നോ​ടു മ​ടി കാ​ട്ടു​ക​യാ​ണ്.

മാ​ലി​ന്യ സം​സ്ക​ര​ണ​മാ​ണ് ച​ന്ത​യി​ലെ വ​ലി​യ പ്ര​ശ്നം. ച​ന്ത​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യെ​ങ്കി​ലും അ​തു കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി​ല്ല. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ള്ള​തും വെ​ള്ള​മി​ല്ലാ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ച​ന്ത​യി​ലെ ഷെ​ഡി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യവ്യാ​പാ​രി​ക​ൾ റോ​ഡ​രി​കി​ലേ​ക്ക് മാ​റി​യ​ത്. വെ​ള്ള​ത്തി​ന്‍റെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​യ്ക്ക് കി​ണ​ർ കു​ഴി​ച്ചു നോ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മ​ണ്ണി​ന് ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ഇ​തു വി​ജ​യ​ക​ര​മാ​യി​ല്ല. വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള മ​റ്റ് സാ​ധ്യ​ത​ക​ൾ തേ​ടു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ത​രം​തി​രി​ക്കാ​ൻ ച​ന്ത​യി​ൽ എ​ത്തി​ച്ചു സൂ​ക്ഷി​ക്കു​ന്നു​ണ്ട്.

ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് എം​സി​എ​ഫ് കേ​ന്ദ്ര​ത്തി​നുവേ​ണ്ടി​യും ഇ​തോ​ട​നു​ബ​ന്ധി​ച്ചു സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ഥ​ലം ല​ഭി​ച്ചാ​ൽ മാ​ലി​ന്യം മു​ഴു​വ​നാ​യും അ​ങ്ങോ​ട്ട് മാ​റ്റാ​നാ​ണ് തീ​രു​മാ​നം.​ഇ​തോ​ടെ ച​ന്ത​യെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്.

Latest News

Corehub Up